തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസമേഖലയെ സര്‍വനാശത്തിലേക്കാണു സിപിഎമ്മും ഇടതു സര്‍ക്കാരും നയിക്കുന്നതെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തെ ലോകത്തിനു മുന്നില്‍ നാണംകെടുത്തുകയാണ് സംസ്ഥാന സര്‍ക്കാരെന്നും തിരുവനന്തപുരത്തു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
വ്യാജരേഖ ചമച്ചു ജോലി നേടുന്ന കേസുകളും പരീക്ഷ എഴുതാതെ പാസാവുന്ന കേസുകളും കേരളത്തിലെ പല കോളജുകളിലും നടക്കുന്നുണ്ട്. വ്യാജരേഖകള്‍ ഉണ്ടെങ്കില്‍ ഏതു കോളജിലും ഏതു കോഴ്‌സും പഠിക്കാമെന്ന സ്ഥിതിയാണ് സംസ്ഥാനത്തുള്ളത്. രാഷ്ട്രീയ നേതാക്കളുടെ സമ്മര്‍ദ ഫലമായിട്ടാണ് സീറ്റ് കൊടുക്കുന്നതെന്ന് കോളജ് അധികൃതര്‍ തന്നെ പറയുകയാണ്.
പരാതി കൊടുത്ത ഒരു കേസിലും നടപടിയെടുക്കാന്‍ കോളജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും സാധിക്കുന്നില്ല. സിപിഎമ്മിന്റെ ഇടപെടലാണ് ഇതിനു കാരണം. ഉന്നതവിദ്യാഭ്യാസ മന്ത്രി ജോലി നേടിയത് മതിയായ രേഖയില്ലാതെയാണ്. അവരെ തന്നെ ഉന്നത വിദ്യാഭ്യാസ മന്ത്രിയാക്കി കേരളത്തിന്റെ വിദ്യാഭ്യാസ മേഖല തകര്‍ക്കുകയാണ് സര്‍ക്കാരെന്നും സുരേന്ദ്രന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ തന്നെ തട്ടിപ്പ് നടത്തി ജോലി നേടി. മുഖ്യമന്ത്രിയാണ് എല്ലാ തട്ടിപ്പുകള്‍ക്കും നേതൃത്വം കൊടുക്കുന്നത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ന്നെന്ന് ഗവര്‍ണര്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തെ വേട്ടയാടുകയാണ് ഭരണപക്ഷവും പ്രതിപക്ഷവും ചെയ്തത്.
ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ക്കുന്നവര്‍ക്കെതിരെ 27നു സെക്രട്ടറിയേറ്റിന് മുന്നില്‍ ബിജെപി പ്രതിഷേധിക്കും. സംസ്ഥാന വ്യാപകമായി സമരം നടത്തും. രാഷ്ട്രീയത്തിന് അതീതമായി ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാനുള്ള മുന്നേറ്റത്തിന് ബിജെപി നേതൃത്വം നല്‍കും. ഈ കാര്യത്തില്‍ ലഭ്യമായ തെളിവുകളുമായി കേന്ദ്ര മാനവവിഭവ വകുപ്പിനെ സമീപിക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.