പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്വർണ കവർച്ച

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വർണം മോഷണം പോയി. 13 പവന്‍ സ്വര്‍ണമാണ് കാണാതായത്. ക്ഷേത്രകവാടം നിർമിക്കാനായി സംഭാവന ലഭിച്ച സ്വർണ്ണമായിരുന്നു ഇത്. വ്യാഴാഴ്ചയാണ് സ്വർണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ക്ഷേത്രത്തിലെ ലോക്കറിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. അതീവ സുരക്ഷാ ക്രമീകരണങ്ങളുള്ള സ്ഥലത്ത് നിന്നാണ് സ്വര്‍ണം നഷ്ടമായത്. ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് സ്വര്‍ണം തൂക്കി നല്‍കുകയും തിരികെ വയ്ക്കുകയും ചെയ്യുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഗുരുവായൂർ അമ്പലത്തിൽ നാളെ നടക്കാനിരിക്കുന്നത് 200 ലേറെ വിവാഹങ്ങൾ; പുതുതായി 2 മണ്ഡപങ്ങൾ, … Continue reading പത്മനാഭ സ്വാമി ക്ഷേത്രത്തിൽ സ്വർണ കവർച്ച