വീണ്ടും ഇടിഞ്ഞ് സ്വർണം; ഇന്നും വിലയിൽ വൻ കുറവ്

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാംദിനവും സ്വർണവില ഇടിഞ്ഞു. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 71,640 രൂപയിലെത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 8955 ആണ് ഇന്നത്തെ വില. ഇന്നലെ 71,840 രൂപയും വെള്ളിയാഴ്ച 73,040 രൂപയുമായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ശനിയാഴ്ച പവന്റെ വിലയിൽ 1200 രൂപയുടെ കുറവുണ്ടായിരുന്നു. ഇതോടെ രണ്ട് ദിനം കൊണ്ട് 1400 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന … Continue reading വീണ്ടും ഇടിഞ്ഞ് സ്വർണം; ഇന്നും വിലയിൽ വൻ കുറവ്