യാത്രക്കാര്‍ക്ക് ആശ്വാസവുമായി ഗോഫസ്റ്റ്

ന്യൂഡല്‍ഹി: ടിക്കറ്റുകള്‍ ബുക്ക് ചെയ്തിരുന്നവര്‍ക്ക് പണം തിരികെ നല്‍കാന്‍ അനുമതി തേടി ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ചു. സര്‍വീസുകള്‍ നിര്‍ത്തിവെച്ചത് കാരണം മേയ് മൂന്നാം തീയ്യതിയും അതിന് ശേഷവുമുള്ള യാത്രകള്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ നല്‍കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം. ദേശീയ കമ്പനി നിയമ ട്രിബ്യൂണലിന്റെ ഡല്‍ഹി ബെഞ്ച് തിങ്കളാഴ്ച കമ്പനിയുടെ അപേക്ഷ പരിശോധിക്കും.

മഹേന്ദ്ര ഖണ്ടേല്‍വല്‍, രാഹുല്‍ പി ഭട്‌നഗര്‍ എന്നിവര്‍ അടങ്ങുന്ന ബെഞ്ചാണ് കമ്പനിയുടെ അപേക്ഷ പരിഗണിക്കുന്നത്. ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ നിലവില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് യാത്ര ചെയ്യാന്‍ സാധിക്കാതിരിക്കുകയും എന്നാല്‍ പണം തിരികെ ലഭിക്കാതെ ബുദ്ധിമുട്ടുകയും ചെയ്യുന്ന യാത്രക്കാര്‍ക്ക് വലിയ ആശ്വാസമായി മാറും ഇത്. അതേസമയം ഈ ആഴ്ച ഗോ ഫസ്റ്റ് സര്‍വീസുകള്‍ പുനഃരാരംഭിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ജൂലൈ അവസാനം വരെ സര്‍സീസുകള്‍ ഉണ്ടാവില്ലെന്നാണ് കമ്പനിയുടെ പുതിയ അറിയിപ്പ്.

കടുത്ത സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് മേയ് മൂന്നാം തീയ്യതിയാണ് ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. മെയ് രണ്ടിന് സര്‍വീസ് നിര്‍ത്തിയ ഗോ ഫസ്റ്റ് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന് മുമ്പാകെ സ്വമേധയാ പാപ്പരത്ത നടപടികള്‍ ഫയല്‍ ചെയ്തിരുന്നു. എയര്‍ലൈനിന്റെ ബാധ്യതകള്‍ ഉടനടി തീര്‍ക്കാന്‍ സാധിക്കാത്തത് യുഎസ് ആസ്ഥാനമായുള്ള എഞ്ചിന്‍ നിര്‍മ്മാതാക്കളായ പ്രാറ്റ് & വിറ്റ്‌നി കമ്പനിയുടെ ഭഗത്ത് നിന്നുണ്ടായ കാലതാമസം കാരണമാണെന്നാണ് ഗോ ഫാസ്റ്റ് ആരോപിച്ചത്.

11,463 കോടി രൂപയുടെ ബാധ്യതകളുള്ള ഗോ ഫസ്റ്റ് സ്വമേധയാ പാപ്പരത്ത പരിഹാര നടപടികളും സാമ്പത്തിക ബാധ്യതകളില്‍ ഇടക്കാല മൊറട്ടോറിയവും ആവശ്യപ്പെട്ടിരുന്നു. മെയ് 10-ന് സ്വമേധയാ പാപ്പരത്വ പരിഹാര നടപടികള്‍ ആരംഭിക്കാനുള്ള ഗോ ഫസ്റ്റിന്റെ അപേക്ഷ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ അംഗീകരിച്ചു.

 

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

ഇടുക്കിയിൽ കുളത്തിൽ വീണു കർഷകന് ദാരുണാന്ത്യം: മൃതദേഹം കണ്ടെത്തി; വീഡിയോ

ഇടുക്കി ചക്കുപള്ളം ആറാം മൈലിൽ, മേരിമാത സ്കൂളിന് സമീപം കുളത്തിൽ വീണു...

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

Related Articles

Popular Categories

spot_imgspot_img