കൊച്ചി: കേരള ഹൈക്കോടതിയില്‍ യുവാവിന്റെ ആത്മഹത്യാ ശ്രമം. തൃശൂര്‍ സ്വദേശിയായ വിഷ്ണുവാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പൂത്തോട്ട ലോ കോളജില്‍ പഠിക്കുന്ന നിയമവിദ്യാര്‍ത്ഥിനിയെ കഴിഞ്ഞ മാസമാണ് കാണാതായത്. തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വിവാഹിതനും കുട്ടിയുമുള്ള തൃശൂര്‍ സ്വദേശി വിഷ്ണുവിനൊപ്പം പോയതാണെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
തുടര്‍ന്ന് കോടതിയില്‍ വന്ന യുവതി യുവാവിനൊപ്പം പോകാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചു. ഇത് കേട്ടപാടെ പുറത്തേക്കിറങ്ങിയ കാമുകന്‍ വരാന്തയില്‍ വെച്ച് കൈ ഞരമ്പ് മുറിച്ചു. ആശുപത്രിയിലേക്ക് മാറ്റിയ ഇയാളുടെ ആരോഗ്യനില ഗുരുതരമല്ല