പെൺസുഹൃത്തിനു നേരെ മർദനം; യുവാവ് അറസ്റ്റിൽ

പെരിന്തൽമണ്ണ: മറ്റൊരാളോട് ചാറ്റ് ചെയ്തു എന്ന പേരിൽ പെൺസുഹൃത്തിനെ മർദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മണ്ണാർക്കാട് കുമരംപുത്തൂർ കുളമ്പിൽ പ്രിൻസ്(20) ആണ് അറസ്റ്റിലായത്. പരസ്യമായി യുവതിയെ മർദിക്കുകയും മൊബൈൽ ഫോൺ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു. പരാതിക്കാരിയുമായി യുവാവ് രണ്ടു വർഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് വിശദമാക്കി. മാനത്തുമംഗലം ബൈപാസിൽ വെച്ചാണ് ഫോൺ എറിഞ്ഞു പൊട്ടിക്കുന്നത്. അതിനുശേഷം കൊടികുത്തിമലയിലേക്ക് കൂട്ടിക്കൊണ്ടു പോയി കൈകൊണ്ടും വടി കൊണ്ടും ക്രൂരമായി അടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു എന്നാണ് പരാതി. സംഭവത്തിൽ 17,000 രൂപയുടെ നഷ്ടവും മാനഹാനിയുണ്ടായതായും, … Continue reading പെൺസുഹൃത്തിനു നേരെ മർദനം; യുവാവ് അറസ്റ്റിൽ