തേക്കടിയിൽ കുരങ്ങിന്റെ ആക്രമണത്തിൽ നിന്നും ഓടി രക്ഷപെടുന്നതിനിടെ ബാലികയ്ക്ക് പരിക്ക്

തേക്കടിയിൽ കുരങ്ങിന്റെ ആക്രമണത്തിൽനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുട്ടിയ്ക്ക് വീണു പരിക്കേറ്റു. ആലപ്പുഴ കറ്റാനം അനസ് അഹമ്മദിന്റെ മകൾ അയറയ്ക്കാണ് (7) പരിക്കേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. മാതാപിതാക്കൾക്കൊപ്പം ബസിൽ വന്നിറങ്ങി ടൈഗറിന്റെ ഫോട്ടോ പോയിന്റിലേക്ക് പോകുന്നതിനിടെ കുരങ്ങ്, കുട്ടിയുടെ വസ്ത്രത്തിൽ പിടിച്ചുവലിക്കുകയായിരുന്നു. ഭയന്ന് ഓടിമാറാൻ ശ്രമിക്കുന്നതിനിടെ ട്രഞ്ചിനിടയിലേക്ക് വീഴുകയായിരുന്നു. ചുണ്ടുകൾക്കും നാവിനടിയിലും മു റിവേറ്റതിനാൽ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയ ശേഷം കോട്ടയത്തെ സ്വകാര്യ ആശുപത്രി യിലേക്ക് കൊണ്ടുപോയി. പരിക്ക് ഗുരുതരമല്ല. ഹൃദയാഘാതം; കുവൈത്തിൽ … Continue reading തേക്കടിയിൽ കുരങ്ങിന്റെ ആക്രമണത്തിൽ നിന്നും ഓടി രക്ഷപെടുന്നതിനിടെ ബാലികയ്ക്ക് പരിക്ക്