കുടുംബത്തോടൊപ്പം മൂന്നാറിലെത്തിയ പെണ്‍കുട്ടി മരിച്ചനിലയില്‍

മൂന്നാര്‍: കുടുംബത്തോടൊപ്പം മൂന്നാറിൽ വിനോദസഞ്ചാരത്തിനെത്തിയ പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട്ടിൽ നിന്നെത്തിയ പതിനഞ്ചുവയസ്സുകാരിയെയാണ് റിസോര്‍ട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പോണ്ടിച്ചേരി അരിയങ്കുപ്പം തനംപാളയം ഇളങ്കോയുടെ മകള്‍ പര്‍വത വര്‍ധിനിയാണ് മരിച്ചത്. വാഗമണ്‍ സന്ദര്‍ശിച്ച ശേഷമാണ് കുട്ടി ഉൾപ്പെടെ എട്ടു പേർ വ്യാഴാഴ്ച മൂന്നാറിലെത്തിയത്. എംജി നഗറിലെ സ്വകാര്യ റിസോര്‍ട്ടിലാണ് ഇവര്‍ മുറി എടുത്തിരുന്നത്. രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയ കുട്ടിയെ രാവിലെ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ച മാതാപിതാക്കളാണ് അനക്കമില്ലാതെ നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും … Continue reading കുടുംബത്തോടൊപ്പം മൂന്നാറിലെത്തിയ പെണ്‍കുട്ടി മരിച്ചനിലയില്‍