ആണ്‍ സുഹൃത്തിന്‍റെ അക്രമത്തിന് ഇരയായ പെൺകുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു

കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്‍റെ അക്രമത്തിന് ഇരയായ പെൺകുട്ടിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. തലച്ചോറിനേറ്റ ഗുരുതരമായ ക്ഷതത്തെ തുടർന്ന് വെൻ്റിലേറ്ററിലാണ് പെൺകുട്ടി. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആണ്‍ സുഹൃത്തിന്‍റെ അക്രമത്തില്‍ പ്രായപൂർത്തി ആവാത്ത പെണ്‍കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റത്. അറസ്റ്റിലായ തലയോലപ്പറമ്പ് സ്വദേശി അനൂപിനെ വീണ്ടും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തിലാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്നാണ് പിടിയിലായ അനൂപ് പൊലീസിന് നല്‍കിയ മൊഴി.