ചെറുപ്പത്തില്‍ തന്നെ ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും സൈക്കിള്‍ ചവിട്ടി പഠിക്കും. എന്നാല്‍, ഒരു പ്രായം കഴിയുമ്പോള്‍ പലരും ടൂവീലര്‍ ഉപയോഗിക്കാന്‍ തുടങ്ങുന്നതോടെ സൈക്കിള്‍ എല്ലാം തുരുമ്പെടുക്കാന്‍ തുടങ്ങുന്നു. പക്ഷേ, നിങ്ങള്‍ എത്ര പ്രായമായാലും സൈക്കിള്‍ ചവിട്ടുന്നത് ജീവിതത്തിന്റെ ഭാഗമാക്കയാല്‍ നിരവധി ഗുണങ്ങളാണ് ഉള്ളത്.
ഇന്ന് പലരും നേരിടുന്ന ചില പ്രശ്നങ്ങളാണ് അമിതവണ്ണം, അതുപോലെ, പ്രമേഹം, അമിതമായിട്ടുള്ള രക്തസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങള്‍ എന്നിവയെല്ലാം മിക്കവരേയും അലട്ടുന്നു. എന്നാല്‍, ഇത്തരം പ്രശ്നങ്ങള്‍ അകറ്റിയെടുക്കാന്‍ നിങ്ങളെ സഹായിക്കുന്നുണ്ട്. സൈക്കിള്‍ ചവിട്ടിയാല്‍ എന്തെല്ലാം ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുക എന്ന് നോക്കാം.
ആരോഗ്യമുള്ള ഹൃദയം
നമ്മളുടെ ഹൃദയത്തിന്റെ ആരോഗ്യം കുറഞ്ഞാല്‍ പിന്നെ സാവധാനത്തില്‍ ജീവിതം തന്നെ കയ്യില്‍ നിന്നും പോകുന്ന അവസ്ഥയായിരിക്കും. നമ്മളുടെ ശരീരം നല്ല ആരോഗ്യത്തോടെ ഇരിക്കുന്നതില്‍ ഹൃദയത്തിന് വളരെയധികം പങ്കുണ്ട്. നമ്മളുടെ ശരീരത്തിലേയ്ക്ക് രക്തം എത്തിക്കുന്നത് മുതല്‍ ജീവന്റെ സ്പന്ദനം പോലും ഹൃദയത്തിന്റെ കൈകളിലാണ്.
നമ്മള്‍ ഒട്ടും വ്യായാമം ചെയ്യാതെ ഇരിക്കുമ്പോള്‍ നമ്മളുടെ ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നു. ഇത് ഹൃദയത്തില്‍ ബ്ലോക്ക് ഉണ്ടാകുന്നതിലേയ്ക്ക് നയിക്കുന്നു. അതുപോലെ തന്നെ ശരീരത്തില്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ വര്‍ദ്ധിക്കുന്നതും ഹൃദ്രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്.
ഇത്തരം പ്രശ്നങ്ങള്‍ ഇല്ലാതെ ഹൃദയത്തെ സംരക്ഷിക്കാന്‍ സൈക്ക്ലിംഗ് സഹായിക്കുന്നുണ്ട്. ഇത് ശരീരത്തിലേയ്ക്ക് രക്തോട്ടം കൃത്യമായി നടക്കുന്നതിനും ശരീരത്തിലേയ്ക്ക് ഓക്സിജന്‍ എത്തുന്നതിനും സഹായിക്കുന്നു. ശ്വാസകോശത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും ഇത് സഹായിക്കുന്നുണ്ട്.
ശരീരഭാരം കുറയ്ക്കാന്‍
വയര്‍ കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതുപോലെ, ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെല്ലാം തന്നെ സൈക്കിള്‍ ചവിട്ടുന്നത് നല്ലതാണ്. സൈക്കിള്‍ ചവിട്ടുമ്പോള്‍ ശരീരത്തിന് വേണ്ട വ്യായാമം ഇതില്‍ നിന്നും ലഭിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇതിന് ശരീരത്തിലെ കൊഴുപ്പിനെ ദഹിപ്പിക്കാന്‍ ശേഷിയുണ്ട്.
ഇത് മാത്രമല്ല, ശരീരത്തിലെ പേശികള്‍ക്ക് നല്ല ഉറപ്പ് നല്‍കാന്‍ ഇത് സഹായിക്കുന്നുണ്ട്. ശരീരപേശികള്‍ക്ക് നല്ല ഉറപ്് ഉണ്ടായാല്‍ മാത്രമാണ് ശരീരം കാണാന്‍ അഴകുണ്ടാവുകയുള്ളൂ. അതിനാല്‍, പേശികളുടെ ആരോഗ്യം നിലനിര്‍ത്താനും സൈക്കിള്‍ ചവിട്ടുന്നത് സഹായിക്കുന്നു.
സ്റ്റാമിന
സ്ഥിരമായി സൈക്കിള്‍ ചവിട്ടുന്നവരാണ് നിങ്ങള്‍ എങ്കില്‍ ഇത് നിങ്ങളുടെ സ്ഥാമിന വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്. നിങ്ങളുടെ സഹനശേഷി വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കും. തുടക്കത്തില്‍ നിങ്ങള്‍ക്ക് അമിതമായി ക്ഷീണം അനുഭവപ്പെടുമെങ്കിലും പതിയെ നിങ്ങള്‍ക്ക് ക്ഷീണവും ശരീരവേദനയും അനുഭവപ്പെടാതെ ആകുന്നു. അതുപോലെ, എത്ര ദൂരം വേണമെങ്കിലും സൈക്കിള്‍ ചവിട്ടി പോകാം എന്ന് ആകുന്നു. ഇത്തരത്തില്‍ സാവധാനത്തില്‍ നിങ്ങളുടെ ശരീരത്തിന്റെ സ്റ്റാമിന വര്‍ദ്ധിക്കുന്നു.
സ്ട്രെസ്സ്
നമ്മളുടെ മാനസികാരോഗ്യം കാത്ത് സൂക്ഷിക്കാന്‍ സൈക്കിള്‍ ചവിട്ടുന്നതിലൂടെ സാധിക്കും. ഇത് മെന്റല്‍ ഹെല്‍ത്ത് സ്റ്റെഡി ആക്കുന്നു. അതുപോലെ, ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങളെ സ്ഥിരമാക്കാനും ഇത് സഹായിക്കുന്നു. കൂടാതെ, ശരോീരത്തിലേയ്ക്ക് ഫീല്‍ ഗുഡ് ഹോര്‍മോണ്‍സ് ഉല്‍പാദിപ്പിക്കാന്‍ സഹായിക്കുന്നു. അതിനാല്‍ തന്നെ സ്ട്രെസ്സ് ലെവല്‍ കുറയ്ക്കാന്‍ ഇത് സഹായിക്കുന്നുണ്ട്. കൂടാതെ, നല്ല ഉറക്കം ലഭിക്കാനും മനസ്സിന് സമാധാനം ലഭിക്കാനും ഇത് സഹായിക്കുന്നു.