ഇത്തവണ ശരിദൂരമല്ല, സമദൂരം; ഉപതിരഞ്ഞെടുപ്പുകളിൽ നിലപാട് വ്യക്തമാക്കി ജി.സുകുമാരൻ നായർ

കോട്ടയം : ഉപതിരഞ്ഞെടുപ്പുകളിൽ എൻ.എസ്.എസിന്റേത് സമദൂര നിലപാടാണെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. എൻ.എസ്.എസിന് രാഷ്ട്രീയമില്ല. മുൻപ് ശരിദൂരം എന്ന നിലപാട് എടുത്തിരുന്നു. അത് പാടില്ലെന്ന് പിന്നീട് ബോദ്ധ്യപ്പെട്ടു. ഉപതിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ തക്ക സർക്കാരുകൾ കേന്ദ്രത്തിലും, കേരളത്തിലും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. General Secretary G. Sukumaran Nair said that the NSS has a neutral position in the by-elections.