കൊച്ചി: മാലിന്യം കുന്നുകൂടി ജനജീവിതം ദുസ്സഹമായിട്ടും നിസംഗത തുടര്‍ന്ന് കൊച്ചി കോര്‍പറേഷന്‍. ജനങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്ന് ഹൈക്കോടതിയില്‍ പറഞ്ഞതിനപ്പുറത്തേക്ക് ഒരു നടപടിയും എടുക്കാന്‍ കോര്‍പറേഷന് കഴിഞ്ഞിട്ടില്ല. രോഗാതുരമാണ് കൊച്ചിയിലെ അവസ്ഥ.
വൈറ്റില ജംങ്ഷനില്‍ അടക്കം കൊച്ചി നഗരത്തില്‍ പലയിടങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കുകയാണ്. ദിവസങ്ങളായി കെട്ടിക്കിടന്ന് ചീഞ്ഞളിഞ്ഞ മാലിന്യം മഴയെത്തിയതോടെ ഒഴുകി പടര്‍ന്ന് ഗുരുതരമായ സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ എത്തിച്ചത്.
ബ്രഹ്‌മപുരത്തേക്ക് ജൂണ്‍ ഒന്നു മുതല്‍ മാലിന്യം കൊണ്ടുപോകില്ലെന്ന് സര്‍ക്കാരും കോര്‍പറേഷനും തീരുമാനമെടുത്തിരുന്നു. എന്നാല്‍ അതിനുശേഷവും ബ്രഹ്‌മപുരത്തേക്ക് മാലിന്യം കൊണ്ടുപോകേണ്ട അവസ്ഥയുണ്ടായി. മൂന്ന് ഏജന്‍സികള്‍ക്ക് മാലിന്യ നീക്കത്തിനും സംസ്‌കരണത്തിനുമുള്ള ചുമതല നല്‍കിയിട്ടുണ്ടെങ്കിലും ഇവര്‍ക്ക് ദിനംപ്രതി 50 ടണ്‍ കൊണ്ടുപോകാനെ കഴിയുകയൂള്ളൂ. എന്നാല്‍ കൊച്ചിയില്‍ ഒരു ദിവസം പുറന്തള്ളുന്നത് അതിന്റെ ഇരട്ടിയോളം മാലിന്യമാണ്. അതുകൊണ്ടുതന്നെ മാലിന്യം എവിടെ കൊണ്ടുപോകുമെന്ന ആശങ്ക കോര്‍പറേഷനുണ്ട്. മാലിന്യ സംസ്‌കരണത്തില്‍ കൊച്ചി വളരെ പിന്നിലാണെന്ന് കോടതിയും കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു.