എമൂർ ഭഗവതിയുടെ മാനസപുത്രൻ ഗജവീരൻ കല്ലേക്കുളങ്ങര രാജഗോപാലൻ ചരിഞ്ഞു

പാലക്കാട്: പാലക്കാട്ടുകാരുടെ മാനസപുത്രൻ ഗജവീരൻ കല്ലേക്കുളങ്ങര രാജഗോപാലൻ ചരിഞ്ഞു. കല്ലേക്കുളങ്ങര എമൂർ ഭഗവതി ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള 70 വയസുള്ള കൊമ്പനാണ് ചരിഞ്ഞത്. വാത രോഗത്തെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ രോഗം മൂർച്ഛിച്ച് ചരിഞ്ഞത്. ‘എമൂർ ഭഗവതിയുടെ മാനസപുത്രൻ’ എന്നായിരുന്നു ആനപ്രേമികൾക്കിടയിൽ കല്ലേകുളങ്ങര രാജഗോപാലൻ അറിയപ്പെട്ടിരുന്നത്. 56 വർഷമായി എമൂർ ഭഗവതി ക്ഷേത്ര ദേവസ്വത്തിന്റെ കീഴിലുണ്ടായിരുന്ന പ്രശസ്തനായ ആനയായിരുന്നു ഇത്. രാജഗോപാലന് 10 വയസുള്ളപ്പോഴാണ് എമൂർ ക്ഷേത്രത്തിലെത്തിച്ചത്. പിന്നീട് ആനപ്രേമികളുടെ പ്രിയപ്പെട്ടവനായി രാജഗോപാലൻ മാറുകയായിരുന്നു