കെ.പി.സി.സിയുടെ പരിപാടിയിൽ ഇടതുമുന്നണിയിലെ മുതിർന്ന നേതാക്കളും

തിരുവനന്തപുരം: ഇടതുമുന്നണിയിലെ മുതിർന്ന നേതാക്കൾ ഇന്ന് കോൺ​ഗ്രസ് വേദിയിലെത്തും. സിപിഎം നേതാവ് ജി സുധാകരനും സിപിഐ നേതാവ് സി ദിവാകരനുമാണ് കോൺ​ഗ്രസ് വേദിയിലെത്തുന്നത്. ഗാന്ധിജി ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുവിനെ കണ്ടതിന്റെ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടിയിലാണ് ഇടതുപക്ഷത്തെ രണ്ട് മുതിർന്ന നേതാക്കൾ പങ്കെടുക്കുന്നത്. കെ.പി.സി.സിയാണ് പരിപാടിയുടെ സംഘാടകർ. ഇന്നു വൈകിട്ട് 4.30ന് സത്യൻ സ്മാരക ഹാളിലാണ് പരിപാടി നടക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. വി.എം.സുധീരൻ അദ്ധ്യക്ഷത വഹിക്കും. രമേശ് ചെന്നിത്തല വിഷയാവതരണം … Continue reading കെ.പി.സി.സിയുടെ പരിപാടിയിൽ ഇടതുമുന്നണിയിലെ മുതിർന്ന നേതാക്കളും