ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ്; അധ്യാപികയ്ക്ക് പിന്നിൽ കർണാടക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമെന്ന് സൂചന

ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ കേസിൽ അധ്യാപിക അറസ്റ്റിലായി. പുത്തിഗെ ബാഡൂർ എ.എൽ.പി. സ്‌കൂൾ അധ്യാപിക ഷേണി സ്വദേശിനി സചിതാ റൈയെ (27) ആണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ടോടെ കാസർകോട് കോടതി പരിസരത്തുനിന്ന് ആണ് ഇവർ പിടിയിലായത്. സചിതാ റൈയെ സസ്പെൻഡ് ചെയ്യാൻ സ്കൂൾ മാനേജർ നിർദേശിച്ചു. കുമ്പള സിപിഎം ഏരിയാ കമ്മറ്റി പ്രാഥമികാംഗത്വത്തിൽ നിന്നും നേരത്തെ ഇവരെ പുറത്താക്കിയിരുന്നു. കൈക്കുഞ്ഞിനെയുമെടുത്ത് കോടതിവളപ്പിൽ കാറിലിരിക്കുകയായിരുന്നു സചിത. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ കോടതിയിൽ കീഴടങ്ങുകയെന്ന ഉദ്ദേശ്യത്തോടെയെത്തിയതാണെന്ന് … Continue reading ജോലിവാഗ്ദാനം ചെയ്ത് തട്ടിപ്പ്; അധ്യാപികയ്ക്ക് പിന്നിൽ കർണാടക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമെന്ന് സൂചന