ഒൻപതാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ചു; നാലു വിദ്യാർഥികൾക്ക് സസ്പെൻഷൻ

കോഴിക്കോട്: ഒൻപതാം ക്ലാസ് വിദ്യാർഥിയെ പത്താം ക്ലാസ് വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് പുതുപ്പാടിയിലാണ് സംഭവം . പുതുപ്പാടി ഗവ.ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിക്കാണ് മർദനമേറ്റത്. തലക്കും, കണ്ണിനും ആണ് പരിക്കേറ്റ വിദ്യാർഥി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെയുണ്ടായ പ്രശ്നത്തിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് വിവരം. 15 ഓളം പത്താം ക്ലാസ് വിദ്യാർഥികളാണ് അക്രമിച്ചതെന്ന് കുടുംബം പറയുന്നു. വിദ്യാർഥിയെ അധ്യാപകർ ആശുപത്രിയിൽ എത്തിച്ചില്ലെന്നും സംഭവം ഒതുക്കാനാണ് അധ്യാപകർ ശ്രമിച്ചതെന്നും രക്ഷിതാക്കൾ ആരോപിച്ചു. പതിനഞ്ചോളം പേർ ചേർന്നാണ് … Continue reading ഒൻപതാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ചു; നാലു വിദ്യാർഥികൾക്ക് സസ്പെൻഷൻ