വിനോദസഞ്ചാരത്തിനെത്തിയ സംഘം തിരയിൽപ്പെട്ടു; നാല് പേർക്ക് ദാരുണാന്ത്യം; ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: കോഴിക്കോട് തിക്കോടിയിൽ കടലിൽ കുളിക്കാനിറങ്ങിയ നാല് പേർ തിരയിൽപെട്ട് മുങ്ങി മരിച്ചു. വയനാട്കൽപ്പറ്റ സ്വദേശികളായ അനീസ, ബിനീഷ്, വാണി, ഫൈസൽ എന്നിവരാണ് മരിച്ചത്.ഒരാളെ രക്ഷിച്ചെങ്കിലും ഇയാളെ അതീവ ​ഗുരുതാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൽപ്പറ്റയില്‌ നിന്നും വിനോദസഞ്ചാരത്തിനെത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഒരു ക്ലബ്ബിൽ നിന്നും വിനോദസഞ്ചാരത്തിന് എത്തിയവരാണ്. 22 പേരടങ്ങിയ സംഘമാണ് വന്നതെന്നാണ് പ്രാഥമിക വിവരം. ഇവരിൽ അഞ്ച് പേരാണ് കടലിൽ കുളിക്കാൻ ഇറങ്ങിയത്. ഇതിൽ ഒരാളെയാണ് രക്ഷപെടുത്തിയത്. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.