കാർ പാർക്ക് ചെയ്ത് സിനിമയ്ക്ക് കയറി; തിരിച്ചിറങ്ങിയപ്പോൾ നാല് ടയറുകളും കാണാനില്ല!

കണ്ണൂർ: സ്വകാര്യ പാർക്കിങ് ഗ്രൗണ്ടിൽ നിർത്തിയിട്ട കാറിന്‍റെ പുതിയ നാല് ടയറുകൾ മോഷ്ടിച്ചതായി പരാതി. കണ്ണൂർ തലശ്ശേരിയിലാണ് സംഭവം. മാഹി സ്വദേശി മുഹമ്മദ് റാസിന്‍റെ കാറിന്‍റെ ടയറുകളാണ് നഷ്ടപ്പെട്ടത്, തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. സുഹൃത്തിന്‍റെ കുടുംബത്തോടൊപ്പം സിനിമ കാണാനെത്തിയതായിരുന്നു റാസിൻ. സ്വകാര്യ പാർക്കിങ് ഏരിയയിൽ കാർ നിർത്തിയ ശേഷം ഇവർ സിനിമ കാണാൻ കയറി. എന്നാൽ തിരിച്ചിറങ്ങിയപ്പോഴാണ് നാല് ടയറുകളും വീലും മോഷ്ടിച്ചതായി തിരിച്ചറിഞ്ഞത്. മോഷ്ടിച്ച ടയറുകൾക്ക് പകരം മുൻവശത്ത് രണ്ട് പഴയ ടയറുകൾ ഘടിപ്പിച്ച നിലയിലാണ്. … Continue reading കാർ പാർക്ക് ചെയ്ത് സിനിമയ്ക്ക് കയറി; തിരിച്ചിറങ്ങിയപ്പോൾ നാല് ടയറുകളും കാണാനില്ല!