ആലപ്പുഴയിൽ കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്ക്

ആലപ്പുഴ: ആലപ്പുഴ ബൈപാസിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്കേറ്റു. കൊല്ലക്കടവ് പാറാട്ട് വീട് സാം (66), ഭാര്യ അജിത (60), മകൾ റൈസ (37), റൈസയുടെ മകൾ ആൻപ്രിയ (11) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം 4.10ന് ആലപ്പുഴ കടപ്പുറം വനിത – ശിശു ആശുപത്രിക്ക് സമീപത്തെ ബൈപാസ് മേൽപാലത്തിൽ വെച്ചാണ് അപകടമുണ്ടായത്. എതിർദിശയിൽനിന്ന് വന്ന കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. എറണാകുളത്തുനിന്ന് കൊല്ലത്തേക്ക് … Continue reading ആലപ്പുഴയിൽ കാറുകൾ കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് പരിക്ക്