ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍: അമ്മയെയും ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്‌തെന്ന് സംശയം

മൈസുരുവില്‍ രണ്ട് അപ്പാര്‍ട്ട്മെന്‍റുകളിലായി ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍. വിശ്വേശരയ്യ നഗറിലെ സങ്കല്‍പ് സെറീന്‍ അപ്പാര്‍ട്ട്മെന്‍റിലാണ് നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബിസിനസുകാരനായ ചേതന്‍, ഭാര്യ രൂപാലി, മകന്‍ കുശാല്‍, ചേതന്‍റെ അമ്മ പ്രിയംവദ എന്നിവരാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കും മുന്‍പ് ചേതന്‍ അടുത്ത ബന്ധുവിന് ശബ്ദസന്ദേശം അയച്ചിരുന്നു. അവര്‍ തിരിച്ചുവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് പൊലീസിനെ അറിയിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രണ്ട് അപ്പാര്‍ട്ട്മെന്‍റുകളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രിയംവദയുടെ മൃതദേഹം ഒരു അപ്പാര്‍ട്ട്മെന്‍റിലും മറ്റുള്ളവരുടേത് മറ്റൊരു ബ്ലോക്കിലെ … Continue reading ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍: അമ്മയെയും ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്‌തെന്ന് സംശയം