കാനഡയിൽ വാഹനാപകടം; നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം; ടെസ്‌ല കാർ ഡിവൈഡറിൽ തട്ടി കത്തിയമരുകയായിരുന്നു
കാനഡയിൽ ഉണ്ടായ വാഹനാപകടത്തിൽ നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ഇവർ സഞ്ചരിച്ചിരുന്ന ടെസ്‌ല കാർ ഡിവൈഡറിൽ ഇടിക്കുകയും തൊട്ടുപിന്നാലെ ബാറ്ററിയിൽ നിന്ന് തീപ്പടർന്ന് വാഹനം കത്തിയമരുകയുമായിരുന്നു. ഇവരുടെ കാർ സെൽഫ് ഡ്രൈവിംഗ് മോഡലാണോയെന്ന കാര്യത്തിൽ വ്യക്തതയില്ല. മരിച്ചവരിൽ രണ്ട് പേർ സഹോദരങ്ങളാണ്. 30-കാരിയായ കേതബ ഗൊഹിൽ, 26-കാരനായ നീൽരാജ് ഗൊഹിൽ എന്നിവർ ഗുജറാത്ത് സ്വദേശികളാണെന്നാണ് വിവരം. അപകടത്തിൽപ്പെട്ട ഒരു യുവതി പരിക്കുകളോടെ രക്ഷപ്പെട്ടിട്ടുണ്ട്. മരിച്ച മറ്റ് രണ്ട് പേരുടെ പേരുവിവരങ്ങൾ ലഭ്യമല്ല. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം നടന്നത്. കാനഡയിലെ … Continue reading കാനഡയിൽ വാഹനാപകടം; നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം; ടെസ്‌ല കാർ ഡിവൈഡറിൽ തട്ടി കത്തിയമരുകയായിരുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed