നാലു പശുക്കൾ ചത്തു; വില്ലനായത് മഞ്ഞുകാലത്ത് പൂവുണ്ടാകുന്ന വേനൽ പച്ചയിനത്തിലുള്ള പുല്ല്

തൃശൂർ: വിഷപ്പുല്ല് തിന്ന് നാലു പശുക്കൾ ചത്തു. തൃശൂർ വെള്ളപ്പായ ചൈന ബസാറിലാണ് ‍‍‍സംഭവം. മഞ്ഞുകാലത്ത് പൂവുണ്ടാകുന്ന വേനൽ പച്ചയിനത്തിലെ പുല്ലാണ് പശുക്കൾ തിന്നത്. ചൈന ബസാറിലെ ക്ഷീര കർഷകനായ രവിയുടെ പശുക്കളാണ് ചത്തത്. പശുക്കളുടെ പോസ്റ്റ്‍മോർട്ടത്തിൽ വിഷപ്പുല്ലിൻറെ സാന്നിധ്യം സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് വെറ്ററിനറി ഡോക്ടർമാരുടെ സംഘം പശുക്കൾ ചത്ത സ്ഥലത്തെത്തി പരിശോധന നടത്തി. ചത്ത പശുക്കളെയും പരിശോധിച്ചു. മഞ്ഞുകാലത്ത് പൂവുണ്ടാക്കുന്ന ഇത്തരം വിഷപ്പുല്ലുകൾ പശുക്കൾ കഴിക്കാതിരിക്കാൻ ക്ഷീര കർഷകർ അതീവ ജാഗ്രത പാലിക്കണമെന്ന് വെറ്ററിനറി … Continue reading നാലു പശുക്കൾ ചത്തു; വില്ലനായത് മഞ്ഞുകാലത്ത് പൂവുണ്ടാകുന്ന വേനൽ പച്ചയിനത്തിലുള്ള പുല്ല്