മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സാ​പ്പ് ഗ്രൂ​പ്പ്; ​കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ അന്വേഷണം നടത്താൻ പോലീസ്; അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ർ​കോ​ട്ടി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക്

തി​രു​വ​ന​ന്ത​പു​രം: മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ണ്ടാ​ക്കി​യ മുൻ വ്യ​വ​സാ​യ വ​കു​പ്പ് ഡ​യ​റ​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തും.അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ർ​കോ​ട്ടി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്കാ​ണ്. പ്രാഥമിക ​അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷി​ക്കു​ക. നി​ല​വി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ സ​സ്പെ​ൻ​ഷ​നി​ലാ​ണ് . ഇത്തരം കേ​സി​ൽ കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്താ​മെ​ന്ന് പോ​ലീ​സി​ന് നി​യ​മോ​പ​ദേ​ശം ല​ഭി​ച്ചി​രു​ന്നു. മ​ത​പ​ര​മാ​യ വി​ഭാ​ഗീ​യ​ത സൃ​ഷ്ടി​ക്കാ​ന്‍ ശ്ര​മി​ച്ചെന്ന പേരിൽ കേ​സെ​ടു​ക്കാ​മെ​ന്നാ​യി​രു​ന്നു നി​യ​മോ​പ​ദേ​ശം. ത​ന്‍റെ ഫോ​ൺ ഹാ​ക്ക് ചെ​യ്താ​ണ് ഗ്രൂ​പ്പു​ണ്ടാ​ക്കി​യ​തെ​ന്ന് ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ പ​രാ​തി നൽകിയിരുന്നു. എന്നാൽ ഇത് വ്യാ​ജ​മാ​ണെ​ന്നു പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. … Continue reading മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സാ​പ്പ് ഗ്രൂ​പ്പ്; ​കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ അന്വേഷണം നടത്താൻ പോലീസ്; അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ർ​കോ​ട്ടി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക്