കോൺ​ഗ്രസ് മുൻ ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി ബിജെപിയിൽ

തൊടുപുഴ: കോൺ​ഗ്രസ് മുൻ ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയിൽ. കട്ടപ്പനയിൽ നടന്ന ബിജെപി ഇടുക്കി സൗത്ത് സംഘടനാ ജില്ലയുടെ വികസിത കേരളം കൺവെൻഷനിലാണ് ബെന്നി പെരുവന്താനം അംഗത്വം സ്വീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ബെന്നിക്ക് അംഗത്വം നൽകി. വഖഫ് വിഷയത്തിൽ കോൺഗ്രസ് എടുത്ത നിലപാടുകളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് ബെന്നി പെരുവന്താനം പറഞ്ഞു. വഖഫ് ഭേദഗതി ബില്ലിനെ എതിർക്കുന്ന കോൺഗ്രസിന്റെ നിലപാടിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാസമാണ് ബെന്നി പെരുവന്താനം കോൺഗ്രസ് … Continue reading കോൺ​ഗ്രസ് മുൻ ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി ബിജെപിയിൽ