കേരളത്തിലെത്തുന്നത് എലിവിഷം ചേർത്ത എം.ഡി.എം.എ

തിരുവനന്തപുരം: മയക്കുമരുന്നിലും വ്യാജന്മാരുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ എക്‌സൈസ് കമ്മീഷണർ ഋഷിരാജ് സിംഗ്. എൻ.രാമചന്ദ്രൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവത്കരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എം.ഡി.എം.എ എന്ന പേരിൽ നമ്മുടെ നാട്ടിൽ വില്പന നടത്തുന്ന സാധനം വ്യാജമാണ്. മൈസൂർ,ബെംഗളൂരൂ ലാബുകളിലാണ് ഇത് നിർമ്മിക്കുന്നത്. ഇവയിൽ ലഹരി മൂർഛിക്കാൻ വേണ്ടി എലിവിഷം വരെ ചേർക്കുന്നുണ്ടെന്ന് തനിക്ക് വിദഗ്ദ്ധരിൽ നിന്ന് മനസിലാക്കാൻ കഴിഞ്ഞെന്ന് അദ്ദേഹം പറഞ്ഞു. നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിൽ നിയന്ത്രണമില്ലാതെ ലഹരി ഉപയോഗമുണ്ട്. പൊലീസുകാരുടെ എണ്ണം കുറവായതിനാൽ പരിശോധനയില്ല. … Continue reading കേരളത്തിലെത്തുന്നത് എലിവിഷം ചേർത്ത എം.ഡി.എം.എ