സിപിഎം നേതാവ്, മുൻ പഞ്ചായത്ത് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

ഒറ്റപ്പാലം: സി.പി.എം നേതാവും അമ്പലപ്പാറ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റുമായ കെ കെ കുഞ്ഞൻ ബിജെപിയിൽ ചേർന്നു. ബിജെപി പാലക്കാട് വെസ്റ്റ് കമ്മിറ്റി ഒറ്റപ്പാലത്ത് സംഘടിപ്പിച്ച ‘വികസിത കേരളം’ കൺവെൻഷനിൽ എത്തിയാണ് കെ കെ കുഞ്ഞൻ ബിജെപിയിൽ അംഗത്വമെടുത്തത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ കെ കെ കുഞ്ഞനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. സിപിഎമ്മിന്റെ ഒറ്റപ്പാലം ഏരിയ കമ്മിറ്റി മുൻ അംഗവുമാണ് കെ.കെ. കുഞ്ഞൻ. പഞ്ചായത്ത് പ്രസിഡന്റായിരിക്കെ സിപിഎമ്മിൽനിന്ന് നേരിട്ട അവഗണനയാണ് പാർട്ടി വിടാൻ കാരണമെന്ന് കുഞ്ഞൻ പറഞ്ഞു. … Continue reading സിപിഎം നേതാവ്, മുൻ പഞ്ചായത്ത് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു