മകളുടെ വീട്ടിലേക്ക് പോകുന്ന വഴിയിൽ തെരുവുനായയെ കണ്ട് ഭയന്നു; വഴി മാറി നടന്നപ്പോൾ ഓടയിൽ വീണു; ഒരു രാത്രി മുഴുവൻ ചോര വാർന്ന് കിടന്നിട്ടും ആരും അറിഞ്ഞില്ല; മുൻ അഡിഷണൽ സെക്രട്ടറിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: മൂടിയില്ലാത്ത ഓടയിൽ വീണ് സെക്രട്ടേറിയറ്റിലെ മുൻ അഡിഷണൽ സെക്രട്ടറി വി.എസ്. ശൈലജയ്ക്ക് (72) ദാരുണാന്ത്യം. ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു അപകടം. കാൽനടയാത്രക്കിടെ ശ്രീകാര്യം ഇടവക്കോട് പത്മ ഹോളാേ ബ്രിക്സിന് സമീപത്തുള്ള ഓടയിൽ വീഴുകയായിരുന്നു. ഒന്നരമീറ്ററിലേറെ ആഴമുള്ള ഓടയിൽ മരിച്ച നിലയിൽ ഇന്നലെ രാവിലെ നാട്ടുകാരാണ് ഇവരെ കണ്ടെത്തിയത്.സമീപത്തെ സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് വീണത് തലേ ദിവസം രാത്രിയാണെന്ന് മനസിലായത്. ഓടയുടെ വക്കിൽ തലഇടിച്ച് തലയ്ക്കേറ്റ മുറിവിൽ നിന്ന് ചോര വാർന്ന് മരിക്കുകയായിരുന്നു. തിരുവനന്തപുരം തേക്കുംമൂട് കണ്ടത്തിങ്കൽ ടി.ആർ.എ- … Continue reading മകളുടെ വീട്ടിലേക്ക് പോകുന്ന വഴിയിൽ തെരുവുനായയെ കണ്ട് ഭയന്നു; വഴി മാറി നടന്നപ്പോൾ ഓടയിൽ വീണു; ഒരു രാത്രി മുഴുവൻ ചോര വാർന്ന് കിടന്നിട്ടും ആരും അറിഞ്ഞില്ല; മുൻ അഡിഷണൽ സെക്രട്ടറിക്ക് ദാരുണാന്ത്യം