ആനകൾ തമ്മിലും ആനകളും ആളുകളും തമ്മിലും അകലം പാലിച്ചില്ല;തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പിൽ കേസെടുത്ത് വനംവകുപ്പ്

കൊച്ചി: തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പിൽ കേസെടുത്ത് വനംവകുപ്പ്. ഹൈക്കോടതി മാർഗനിർദേശപ്രകാരമുള്ള അകലം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ക്ഷേത്രം ഭരണസമിതിക്കെതിരെ കേസെടുത്തത്. വനംവകുപ്പ് സോഷ്യൽ ഫോറസ്ട്രി വിഭാഗമാണ് ഭാരവാഹികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ആനകൾ തമ്മിൽ മൂന്ന് മീറ്ററും ആനകളും ആളുകളും തമ്മിൽ എട്ടു മീറ്ററും അകലം പാലിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. എന്നാൽ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിൽ ഈ അകലം പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വനം വകുപ്പ് കേസെടുത്തത്. മഴ മൂലമാണ് മാർഗനിർദേശപ്രകാരമുള്ള അകലം പാലിക്കാനാകാതിരുന്നതെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ … Continue reading ആനകൾ തമ്മിലും ആനകളും ആളുകളും തമ്മിലും അകലം പാലിച്ചില്ല;തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളിപ്പിൽ കേസെടുത്ത് വനംവകുപ്പ്