വിരണ്ടോടിയ പോത്തിനുനേരെ തുരുതുരാ വെടി വെച്ച് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ; വെടികൊണ്ടത് നാട്ടുകാർക്കും

വയനാട്: വയനാട്ടിൽ വിരണ്ടോടിയ പോത്തിനുനേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവയ്ക്കുന്നതിനിടെ പെല്ലറ്റ് തുളച്ചുകയറി രണ്ടുപേർക്ക് പരിക്ക്. നാലാംമൈൽ കെല്ലൂർ കാപ്പുംകുന്ന് സ്വദേശി ജലീൽ, കൂളിവയൽ സ്വദേശി ജസീം എന്നിവർക്കാണ് വെടികൊണ്ട് പരിക്കേറ്റത്. മാനന്തവാടിക്കടുത്ത് നാലാംമൈൽ ഭാഗത്താണ് സംഭവം ഉണ്ടായത്. അപകടത്തിൽ പരുക്കേറ്റ ഇരുവരെയും മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെല്ലറ്റുകൾ ഇരുവരുടെയും ശരീരത്തിൽനിന്ന് നീക്കംചെയ്തിട്ടുണ്ട്. ഒരാൾക്ക് മുഖത്തും മറ്റൊരാൾക്ക് വയറ്റിലുമാണ് വെടിയേറ്റത്. വിരണ്ട് ഓടിയ പോത്ത് ആക്രമണകാരിയായതോടെ നാട്ടുകാരാണ് വനംവകുപ്പിന്റെ സഹായം തേടിയത്. തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് … Continue reading വിരണ്ടോടിയ പോത്തിനുനേരെ തുരുതുരാ വെടി വെച്ച് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ; വെടികൊണ്ടത് നാട്ടുകാർക്കും