ഇടുക്കിയിൽ വനം വകുപ്പുദ്യോഗസ്ഥർ കർഷകൻ്റെ വീട് കത്തിച്ച് വസ്തുക്കൾ മോഷ്ടിച്ചതായി ആരോപണം

ഇടുക്കിയിൽ വനംവകുപ്പുദ്യോഗസ്ഥർ കർഷകന്റെ വീട് നശിപ്പിച്ച് വിട്ടിൽ സൂക്ഷിച്ചിരുന്ന കാപ്പി, കുരുമുളക് എന്നിവയും, വീട്ടുഉപകരണങ്ങളും കൊണ്ടുപോയതായി പരാതി. പാൽകുളം മേടിന് സമീപത്ത് 50 വർഷമായി താമസിക്കുന്ന കുത്തനാപള്ളിൽ നിജോ പോളിന്റെ വീട്ടിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ അതിക്രമം നടത്തിയതായി ആക്ഷേപം ഉയർന്നത്. കഞ്ഞിക്കുഴി പഞ്ചായത്തിൽ പാൽക്കുളം മേടിന് പോകുന്ന വഴിയോർത്ത് 50 വര്ഷക്കാലമായി താമസിച്ചു കൊണ്ടിരുന്ന വീട് വനഭൂമിയിലാണെന്നാരോപിച്ച് വനം വകുപ്പുദ്യോഗസ്ഥര് വീട് നശിപ്പിക്കുകയായിരുന്നു. വീട് ഉൾപ്പെടുന്ന പ്രദേശം വനഭൂമി ആണെന്ന് ആരോപിച്ചാണ് ഉദ്യോഗസ്ഥർ അതിക്രമം നടത്തിയത്. … Continue reading ഇടുക്കിയിൽ വനം വകുപ്പുദ്യോഗസ്ഥർ കർഷകൻ്റെ വീട് കത്തിച്ച് വസ്തുക്കൾ മോഷ്ടിച്ചതായി ആരോപണം