അനുമതി ഇല്ലാതെ ആനയെ എഴുന്നള്ളിച്ചു; ക്ഷേത്ര ഭാരവാഹികൾക്കെതിരേയും ഉടമക്കെതിരേയും കേസ്

കോഴിക്കോട്: അനുമതി ഇല്ലാതെ ഉത്സവത്തിനു ആനയെ എഴുന്നള്ളിച്ചതിനെതിരെ കേസെടുത്ത് വനംവകുപ്പ്. കോഴിക്കോട് ബാലുശ്ശേരി പൊന്നാരം തെരു ശ്രീ മഹാഗണപതി ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്ര ഭാരവാഹികൾക്കെതിരെയും ആനയുടമക്ക് എതിരെയാണ് കേസ് എടുത്തിരിക്കുന്നത്. നാട്ടാന പരിപാലന ചട്ടവും, വന്യജീവി സംരക്ഷണ നിയമവും പ്രകാരമാണ് നടപടി. ക്ഷേത്രത്തിൽ ആനയെ എഴുന്നള്ളിക്കാൻ നൽകിയ അപേക്ഷ അധികൃതർ തള്ളിയിരുന്നു. എന്നാൽ ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കുകയായിരുന്നു. അതേസമയം, കേസിനെ നിയമപരമായി നേരിടുമെന്ന് ക്ഷേത്ര കമ്മറ്റി പ്രതികരിച്ചു. ആചാരം ലംഘിക്കാൻ കഴിയാത്തതിനാലാണ് ഒരു ആനയെ ഉപയോഗിച്ച് എഴുന്നള്ളത്ത് … Continue reading അനുമതി ഇല്ലാതെ ആനയെ എഴുന്നള്ളിച്ചു; ക്ഷേത്ര ഭാരവാഹികൾക്കെതിരേയും ഉടമക്കെതിരേയും കേസ്