കിറ്റ് വിതരണത്തില്‍ ആശങ്ക വേണ്ടെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: ഓണക്കിറ്റ് വിതരണം മൂന്ന് ലക്ഷം കഴിഞ്ഞെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. എല്ലാ ഊരുകളിലും, ക്ഷേമ സ്ഥാപനങ്ങളിലും കിറ്റ് എത്തിച്ചു. രണ്ട് ലക്ഷമാണ് ഇനി നല്‍കാനുള്ളത്. കിറ്റ് വിതരണത്തില്‍ ആശങ്ക വേണ്ട. ഇന്ന് വൈകുന്നേരത്തോടെ ആശങ്കകള്‍ പരിഹരിക്കും. കോട്ടയത്തെ കിറ്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞു നല്‍കുമെന്നും ജി ആര്‍ അനില്‍ വ്യക്തമാക്കി.

അവസാന ദിവസം ഓണകിറ്റ് വിതരണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. 3,35000 ലേറെ കിറ്റുകളാണ് വിതരണം ചെയ്തത്. കോട്ടയം ഒഴികെ ആകെ വിതരണം ചെയ്യേണ്ടത് 5,53,182 കിറ്റുകളാണ്. ഞായറാഴ്ച വരെ വിതരണം ചെയ്തത് 2,59,000 ത്തോളം കിറ്റുകളാണ്. ഇന്ന് രണ്ട് മണിക്കൂറിനിടെ വിതരണം ചെയ്തത് 60,000 ത്തിലേറെ കിറ്റുകളാണെന്നും മന്ത്രി വ്യക്തമാക്കി.

മഞ്ഞ കാര്‍ഡുകാര്‍ക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കുമുള്ള ഓണക്കിറ്റ് വിതരണമാണ് ഇപ്പോള്‍ നടക്കുന്നത്. അതേസമയം, പുതുപ്പളളി ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിയോജക മണ്ഡലത്തിലെ ഓണക്കിറ്റ് വിതരണം നിര്‍ത്തി വെയക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചു. ഇത് സംബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ കോട്ടയം ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത് നല്‍കി. നേരത്തെ ഉപതിരഞ്ഞെടുപ്പിന്റെ പേരില്‍ പുതുപ്പളളിയിലെ ഓണക്കിറ്റ് വിതരണം തടയരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഓണക്കിറ്റ് വിതരണം നിര്‍ത്തിവെച്ചുകൊണ്ടുളള കമ്മീഷന്റെ നടപടി.

 

spot_imgspot_img
spot_imgspot_img

Latest news

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

Other news

ഇന്ത്യൻ വിപണിയിൽ കണ്ണുനട്ട് യു.കെ. സർവകലാശാലകൾ; വരുന്നത് വിദ്യാഭ്യാസ രംഗത്തെ വിപ്ലവം….!

40 മില്യൺ വിദ്യാർഥികളുള്ള ഇന്ത്യൻ വിപണിയിൽ കണ്ണുവെച്ച് യു.കെ.യിലെ പ്രധാന സർവകലാശാലകൾ....

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്‌സ്

കിണർ വൃത്തിയാക്കാനിറങ്ങിയയാൾ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കിണറിനുള്ളിൽ കുടുങ്ങി. ഫയർ ഫോഴ്സ് എത്തി...

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

Related Articles

Popular Categories

spot_imgspot_img