ഹോളി ആഘോഷത്തിന് കഞ്ചാവ് കലർത്തിയ ഭക്ഷ്യവസ്തുക്കൾ; ഒടുവിൽ പിടി വീണു

ഹൈദരാബാദ്: ഹോളി ആഘോഷത്തിനിടെ കഞ്ചാവ് കലർത്തിയ കുൽഫിയും, ബർഫിയും വില്പന നടത്തിയ കടയുടമ പിടിയിൽ. തെലങ്കാനയിലെ ഘോഷമഹലിലെ ധൂൽപേട്ടിൽ കട നടത്തിവരികയായിരുന്നു സത്യ നാരായണ സിംഗിനെയാണ് പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്നും കഞ്ചാവ് കലർത്തിയ ഭക്ഷ്യവസ്തുക്കളായ കുൽഫിയും,ബർഫിയും പിടിച്ചെടുത്തു. തെലങ്കാന പൊലീസിന്റെ പ്രത്യേക ദൗത്യ സേനയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കടയുടമയായ സത്യ നാരായണൻ പിടിയിലായത്. ഒന്നും രണ്ടുമല്ല കഞ്ചാവ് കലർത്തിയ 100 കുൽഫികൾ, 72 ഓളം ബർഫികൾ , കഞ്ചാവ് ബോളുകൾ, ഐസ്ക്രീമുകൾ എന്നിവയാണ് പിടിച്ചെടുത്തത്. … Continue reading ഹോളി ആഘോഷത്തിന് കഞ്ചാവ് കലർത്തിയ ഭക്ഷ്യവസ്തുക്കൾ; ഒടുവിൽ പിടി വീണു