തൃശ്ശൂരിൽ പെയ്തിറങ്ങിയത് പത മഴ; ദൃശ്യങ്ങൾ പുറത്ത്

തൃശൂർ: തൃശ്ശൂരിൽ മഴക്കിടെ പത മഴ(ഫോം റെയിന്‍) പെയ്തു. അമ്മാടം കോടന്നൂര്‍ മേഖലകളിലാണ് പ്രതിഭാസമുണ്ടായത്. ജില്ലയിലെ വിവിധയിടങ്ങളിൽ കനത്ത മഴ പെയ്തിരുന്നു. ഇതിനിടെയാണ് സംഭവം. ആദ്യം ചെറിയ ചാറ്റല്‍ മഴക്കൊപ്പം ആണ് പാതയും പാറിപറന്നെത്തിയത്. സംഭവം കണ്ടു നിന്ന പലർക്കും കാര്യം എന്തെന്ന് മനസിലായില്ല. അതിനിടെ കുട്ടികള്‍ പത കയ്യിലെടുത്ത് കളിക്കുകയും ചെയ്തു. തുടർന്ന് വിദഗ്ധരെത്തി പതമഴയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. രണ്ടു സാഹചര്യങ്ങളിലാണ് സാധാരണഗതിയില്‍ ഇത്തരം മഴ പെയ്യുക എന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു. പ്രത്യേക കാലാവസ്ഥയില്‍ മരത്തില്‍ … Continue reading തൃശ്ശൂരിൽ പെയ്തിറങ്ങിയത് പത മഴ; ദൃശ്യങ്ങൾ പുറത്ത്