ഒമാനില്‍ വെള്ളപ്പാച്ചില്‍: ഒരു മരണം

ഒമാന്‍: ഒമാനില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ ഒരാള്‍ മരിച്ചു. രണ്ട് പേരെ കാണാതായി. കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുകയാണ്. ബുറൈമി ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡിന്റെയും പൗരന്മാരുടെയും സഹകരണത്തോടെ നടത്തിയ തെരച്ചിലില്‍ ആണ് വെള്ളപ്പാച്ചിലില്‍പ്പെട്ട് മരിച്ചയാളെ കണ്ടെത്തിയത്.

വെള്ളപ്പാച്ചില്‍ ബുറേമി ?ഗവര്‍ണറേറ്റില്‍ മഹ്ദ വിലയത്തിലെ താഴ്വരയില്‍ രണ്ടു വാഹനങ്ങള്‍ ആണ് വെള്ളപ്പാച്ചിലില്‍ ഒഴുകിപോയത്. രണ്ടു വാഹനങ്ങള്‍ വെള്ളപ്പാച്ചിലില്‍ കുടുങ്ങിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചിരുന്നു. ഇരു വാഹനങ്ങളിലുമായി ഏഴുപേര്‍ ഉണ്ടായിരുന്നതായാണ് അധികൃതര്‍ നല്‍കുന്ന വിവരം. ഇവരില്‍ നാലുപേരെ സിവില്‍ ഡിഫന്‍സ് ആംബുലന്‍സ് സംഘം രക്ഷപെടുത്തി. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

ഇന്നലെ ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും വെള്ളപാച്ചിലും സംഭവിച്ചിരുന്നു. അല്‍ ശര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍ എന്നി ഗവര്‍ണറേറ്റുകളിലാണ് കൂടുതല്‍ മഴ പെയ്തതും വെള്ളപാച്ചിലുകള്‍ രൂപപ്പെട്ടതും. മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ജനങ്ങള്‍ക്ക് സിവില്‍ ഏവിയേഷന്‍ അതോറിറ്റി നിര്‍ദേശം നല്‍കിയിരുന്നു. മാറിയ കാലാവസ്ഥ ഇന്ന് വൈകി വരെ നിലനില്‍ക്കുമെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

ഒമാനിലെ പ്രധാന ഗവര്‍ണറേറ്റുകളില്‍ ഉണ്ടായ മഴയിലും വെള്ളപ്പാലിലും പൊതുജനങ്ങള്‍ക്ക് കര്‍ശന ജാഗ്രതാനിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. അല്‍ ദാഹിറ ഗവര്‍ണറേറ്റിലെ ഇബ്രി വിലായത്തില്‍ ഉച്ചക്ക് ശേഷം ശക്തമായ മഴ പെയ്തതോടെ പ്രദേശത്തെ താഴ്വരകളിലേക്ക് വെള്ളപാച്ചിലുകള്‍ രൂപപ്പെട്ടതായി ഒമാന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. സുമേയില്‍ വിലായത്തിലെ വാദി അല്‍-ഉയയ്ന വെള്ളപാച്ചിലില്‍ കരകവിഞ്ഞു. താഴ്വരകളില്‍ രൂപപ്പെടുന്ന വെള്ളകെട്ടുകളില്‍ നീന്തുവാന്‍ ശ്രമിക്കരുതെന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ മാറണമെന്നും ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

അല്‍ ശര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍ , എന്നി മേഖലകളിലെ തീരത്തോട് ചേര്‍ന്ന് നാളെ അതിരാവിലെയും വൈകിയും മേഘങ്ങളും മൂടല്‍മഞ്ഞും രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഇതിനാല്‍ വാഹനമോടിക്കുന്നവര്‍ക്കുള്‍പ്പടെ മൂടല്‍ അനഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും, ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്. മത്സ്യതൊഴിലാളികളോട് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുവാനും നിര്‍ദേശിച്ചു. യാത്രക്കാര്‍ വാഹനങ്ങള്‍ ഉപയോഗിച്ച് വെള്ളപ്പാച്ചിലുകള്‍ മുറിച്ചു കടക്കുന്നത് റോയല്‍ ഒമാന്‍ പോലീസിന്റെ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു ആയിരിക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

 

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വം നീങ്ങി; തൃശൂരിൽ ജോസഫ് ടാജറ്റ് ഡിസിസി അധ്യക്ഷന്‍

തൃശൂര്‍: തൃശൂരിലെ ഡിസിസി അധ്യക്ഷനായി ജോസഫ് ടാജറ്റിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍...

പാർക്കിം​ഗിനെ ചൊല്ലി തർക്കം; കൊല്ലത്ത് മദ്യഷോപ്പിന് മുന്നിൽ കൂട്ടയടി

കൊല്ലം: കൊല്ലത്ത് ബിവറേജസ് ഷോപ്പിന് മുന്നിൽ യുവാക്കൾ ഏറ്റുമുട്ടി. പാർക്കിം​ഗിനെ ചൊല്ലിയാണ്...

നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു

മലപ്പുറം: നിലമ്പൂരിൽ ആനയിടഞ്ഞു. മാരിയമ്മൻകോവിൽ ഉത്സവത്തിന് കൊണ്ടുവന്ന ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ്...

താമരശ്ശേരിയിൽ കാറും ട്രാവലറും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: കാറും ട്രാവലറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. താമരശ്ശേരി കൈതപൊയിലിലാണ് അപകടമുണ്ടായത്....

മലപ്പുറത്ത് യുവാവിനെ 18 കാരൻ വെട്ടിപ്പരിക്കേൽപിച്ചു, പ്രതി കീഴടങ്ങി

മലപ്പുറം: യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം വീണാലുക്കലിലാണ് സംഭവം. വീണാലുക്കൽ സ്വദേശിയായ...

Other news

ഡ്രോൺ ആക്രമണം നടത്തുമെന്ന് ഇമെയിൽ സന്ദേശം; കേരളത്തിലെ ഈ വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം!

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം ഉണ്ടാകുമെന്ന സന്ദേശം ലഭിച്ചതിനെ തുടർന്ന്...

ക്ലാസ് മുറിക്കകത്ത് നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രധാനാധ്യാപികയും ഭർത്താവും അടക്കം അഞ്ചുപേർ അറസ്റ്റിൽ

ക്ലാസ് മുറിക്കകത്ത് നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം. സ്കൂളിലെ പ്രധാന അധ്യാപികയുടെ...

യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ആഢംബര ട്രാൻസ്പോർട്ട് കമ്പനിയിലെ ഡ്രൈവർ പിടിയിൽ

ദുബൈ: യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ആഢംബര ട്രാൻസ്പോർട്ട് കമ്പനിയിലെ ഡ്രൈവർക്ക്...

പ്രണയ ദിനത്തിൽ കൂട്ടായി ‘പൈങ്കിളി’ എത്തുന്നു

അനശ്വര രാജൻ, സജിൻ ഗോപു, എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന 'പൈങ്കിളി'...

അച്ഛൻ ഡ്രൈവർ മകൾ കണ്ടക്ടർ യാത്രക്കാരനായി കേന്ദ്രമന്ത്രി സുരേഷ്ഗോപിയും

തൃശൂർ: അച്ഛൻ ഡ്രൈവറായും മകൾ കണ്ടക്ടറായും ജോലി ചെയ്യുന്ന ബസിൽ യാത്രക്കാരനായി...

നവജാത ശിശു അച്ഛനെപോലെയാണോ ? എങ്കിൽ ഇതായിരിക്കും സംഭവിക്കുക; ബിങ്ഹംടണ്‍ സര്‍വ്വകലാശാലയുടെ പഠനം പറയുന്നത് ഇങ്ങനെ:

ജനിക്കുന്ന ഓരോ കുഞ്ഞിനെക്കുറിച്ചും മാതാപിതാക്കൾക്ക് ഒത്തിരി പ്രതീക്ഷകളുണ്ടാവും. കുഞ്ഞിനെകുറിച്ചുള്ള ഏത് നല്ല...

Related Articles

Popular Categories

spot_imgspot_img