ഓവർടേക്ക് ചെയ്യുന്നതിനിടെ അപകടം; ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ അഞ്ച് യുവാക്കൾക്ക് ദാരുണാന്ത്യം

കല്ലടിക്കോട്(പാലക്കാട്‌)പാലക്കാട് –-കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് അയ്യപ്പൻകാവിനുസമീപം ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ അഞ്ച് പേർ മരിച്ചു. കോങ്ങാട് കീഴ്മുറി മണ്ണാന്തറ വിജേഷ് (35), തോട്ടത്തിൽ വീട്ടിൽ ടി വി വിഷ്‌ണു (28), വീണ്ടുപ്പാറ രമേഷ്‌ (31), മണിക്കശ്ശേരി മുഹമ്മദ്‌ അഫ്‌സൽ(17) എന്നിവരെ തിരിച്ചറിഞ്ഞു. ചൊവ്വാഴ്ച രാത്രി 10. 50ഓടെ അയ്യപ്പൻകാവ്‌ ക്ഷേത്രത്തിനുസമീപമാണ്‌ അപകടം. യുവാക്കൾ വാടകയ്‌ക്കെടുത്ത കാറിൽ മണ്ണാർക്കാട്ടേയ്‌ക്കുപോകവേ എതിരെവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ മറ്റൊരുവാഹനത്തെ മറികടക്കാൻ ശ്രമിച്ചതാണ്‌ അപകടത്തിന്‌ ഇടയാക്കിയത്‌. പ്രദേശവാസികളും പൊലീസുമെത്തി കാർ … Continue reading ഓവർടേക്ക് ചെയ്യുന്നതിനിടെ അപകടം; ലോറിയും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ അഞ്ച് യുവാക്കൾക്ക് ദാരുണാന്ത്യം