വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ അഞ്ച്പേർ കൊല്ലപ്പെട്ടു. വിസ്കോൺസിനിലെ മാഡിസണിലുള്ള സ്കൂളിലാണ് അക്രമം.അഞ്ച്പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ സ്കൂൾ കുട്ടികളും ഉൾപ്പെടുന്നു. കിന്റർഗാർഡൻ മുതൽ 12-ാം ക്ലാസ് വരെ 400-ഓളം വിദ്യാർഥികൾ പഠിക്കുന്ന എബണ്ടന്റ് ലൈഫ് ക്രിസ്ത്യൻ സ്കൂളിലാണ് വെടിവെയ്പ്പ് നടന്നത്. ഏറ്റുമുട്ടലിൽ അക്രമിയും കൊല്ലപ്പെട്ടതായി മാഡിസൺ പോലീസ് ഡിപ്പാർട്ട്മെന്റ് സോഷ്യൽ മീഡിയയിൽ അറിയിച്ചു. പ്രായപൂർത്തിയാകാത്തയാളാണ് വെടിവയ്പ്പ് നടത്തിയതെന്നും പോലീസ് സ്ഥലത്തെത്തിയപ്പോൾ ആക്രമി കൊല്ലപ്പെട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed