ഷിംല: ഹിമാചല്‍ പ്രദേശില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് അഞ്ച് മരണം. സോളനിലെ കാണ്ഡഘട്ട് ജാഡോണ്‍ ഗ്രാമത്തിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. രണ്ട് വീടുകളും ഒരു ഗോശാലയും ഒലിച്ചുപോയി. ഇതുവരെ മൂന്ന് പേരെ കാണാതായിട്ടുണ്ട്. രക്ഷാസേന അഞ്ച് പേരെ രക്ഷപ്പെടുത്തി.
ഹിമാചല്‍ പ്രദേശില്‍ അടുത്ത രണ്ട് ദിവസത്തേക്ക് കനത്തതോ അതിശക്തമായതോ ആയ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴയെത്തുടര്‍ന്ന് മലയോര മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായി.
നിലവില്‍ സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി നല്‍കിയിരിക്കുകയാണ്. ഹിമാചല്‍ പ്രദേശില്‍ 7020. 28 കോടിയുടെ നാശനഷ്ടങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.