രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റ ശേഷമുള്ള ആദ്യ യോഗം ഇന്ന്; ഘടകകക്ഷികളുടെ ആവശ്യങ്ങൾ പരിഗണിക്കുമോ?

തിരുവനന്തപുരം: രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന പ്രസിഡൻ്റായശേഷമുള്ള എൻഡിഎയുടെ ആദ്യ സംസ്ഥാന നേതൃയോഗം ഇന്ന് ചേരും. ഉച്ചകഴിഞ്ഞ് രണ്ടിന് ചേർത്തലയിലാണ് യോഗം ചേരുന്നത്. എൻഡിഎ സംസ്ഥാന കൺവീനറും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിയും മുതിർന്ന ബിജെപി നേതാക്കളും ഘടകകക്ഷി പ്രതിനിധികളും ഈ യോഗത്തില്‍ പങ്കെടുക്കും. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നണിയെ സജ്ജമാക്കലാണ് പ്രധാന അജണ്ട എന്നാണ് പുറത്തു വരുന്ന വിവരം. ബിഡിജെഎസിന് മതിയായ പരിഗണന കിട്ടുന്നില്ലെന്ന പരാതികൾ ഒരു ഭാഗത്ത്‌ നിലനിൽക്കുന്നതിനിടെയാണ് യോഗം ചേരുന്നത്. ഘടകകക്ഷികളുടെ ആവശ്യങ്ങൾക്ക് എങ്ങനെ … Continue reading രാജീവ് ചന്ദ്രശേഖർ ചുമതലയേറ്റ ശേഷമുള്ള ആദ്യ യോഗം ഇന്ന്; ഘടകകക്ഷികളുടെ ആവശ്യങ്ങൾ പരിഗണിക്കുമോ?