സ്‌കൂൾക്കെട്ടിടത്തിൽ സൂക്ഷിച്ച പടക്കശേഖരത്തിന് തീപിടിച്ചു; യുവാവിന് ഗുരുതര പരിക്ക്
രാത്രി 11-നായിരുന്നു അപകടം നടന്നത് ഇടുക്കി: സ്‌കൂള്‍ക്കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന പടക്കശേഖരത്തിന് തീപിടിച്ച് യുവാവിന് ഗുരുതര പരിക്ക്. പഴയകൊച്ചറ സെയ്ന്റ് ജോസഫ് ദേവാലയത്തിലെ തിരുനാളിനിടെയാണ് അപകടമുണ്ടായത്. ചേറ്റുകുഴി ചെറുവക്കാട് ജോബിക്കാണ് (30) പൊള്ളലേറ്റത്.(firecrackers accident; young man critically injured) രാത്രി 11-നായിരുന്നു അപകടം നടന്നത്. അപകടത്തിൽ പൊള്ളലേറ്റ ജോബിയെ വിദഗ്ധചികിത്സയ്ക്കായി കോട്ടയത്തെ കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളിപ്പരിസരത്തെ മൈതാനത്തിന് സമീപത്തെ സ്‌കൂള്‍ക്കെട്ടിടത്തില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌കൂള്‍ക്കെട്ടിടത്തിനടുത്താണ് ജോബി നിന്നിരുന്നത്. കട്ടപ്പനയില്‍നിന്ന് അഗ്‌നിരക്ഷാസേനയെത്തിയാണ് തീ അണച്ചത്. തിരുനാളിന്റെ … Continue reading സ്‌കൂൾക്കെട്ടിടത്തിൽ സൂക്ഷിച്ച പടക്കശേഖരത്തിന് തീപിടിച്ചു; യുവാവിന് ഗുരുതര പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed