മലയിലെ അടിക്കാടുകള്‍ക്കും പുല്ലിനും തീ പിടിച്ചു; അഗ്നിരക്ഷാ സേനയുടെ അവസരോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

കോഴിക്കോട്: മലയിലെ അടിക്കാടുകള്‍ക്കും പുല്ലിനും തീ പിടിച്ചു. മാവൂര്‍ താത്തൂര്‍ മുതിരിപ്പറമ്പില്‍ ഇന്നലെ ഉച്ചക്ക് മൂന്നോടെയാണ് തീപിടുത്തമുണ്ടായത്. മുക്കത്തു നിന്നും രണ്ട് യൂണിറ്റ് അഗ്‌നിശമന സേനയെത്തിയാണ് തീയണച്ചത്. അഗ്നിരക്ഷാ സേനയുടെ അവസരോചിതമായ ഇടപെടലിൽ ജനവാസമേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും തീ വ്യാപിക്കുന്നത് തടയാനായി. മുതിരിപ്പറമ്പിലെ ഉപേക്ഷിക്കപ്പെട്ട കരിങ്കല്‍ ക്വാറിക്ക് സമീപം തീപിടിച്ച് പിന്നീട് അത് വ്യാപിക്കുകയായിരുന്നു. കനത്ത ചൂടും കാറ്റും തീ ആളിക്കത്തുന്നതിന് കാരണമായെന്നാണ് വിലയിരുത്തൽ. സ്റ്റേഷന്‍ ഓഫീസര്‍ എം അബ്ദുള്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ … Continue reading മലയിലെ അടിക്കാടുകള്‍ക്കും പുല്ലിനും തീ പിടിച്ചു; അഗ്നിരക്ഷാ സേനയുടെ അവസരോചിതമായ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം