അമ്മപ്പൊന്മാൻ ചത്തു; പൊത്തിൽ കുടുങ്ങിയ കുഞ്ഞുങ്ങൾക്ക് രക്ഷകരായി അഗ്നിശമന സേന

തിരുവനന്തപുരം: അമ്മപ്പൊന്മാൻ ചത്തതോടെ കെട്ടിടത്തിന്‍റെ മതിലിൻ്റെ പൊത്തിൽ കുടുങ്ങിയ പൊന്മാൻ കുഞ്ഞുങ്ങൾക്ക് രക്ഷകരായി അഗ്നിശമന സേന. പൊന്മാൻ ചത്തതോടെ പൊത്തിൽ നിന്നും ഇറങ്ങാൻ കഴിയാതിരുന്ന ചിറക് പോലും മുളയ്ക്കാത്ത കുഞ്ഞുങ്ങൾക്കാണ് അഗ്നിശമന സേന രക്ഷകരായത്. ഒന്നര മീറ്ററോളം നീളമുള്ള പൊത്തിൽ നിന്ന് സാഹസികമായാണ് പൊന്മാൻ കുഞ്ഞുങ്ങളെ സുരക്ഷിതമായി അഗ്നിശമന സേന പുറത്തെടുത്തത്. കുറവൻകോണം – നന്തൻകോട് റൂട്ടിൽ സാന്തോൺ ലാറ്റക്സ് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിന്‍റെ കരിങ്കൽ ചുറ്റുമതിലിലെ പൊത്തിലാണ് രണ്ട് പൊൻ മാൻ കുഞ്ഞുങ്ങളുണ്ടായിരുന്നത്. കുഞ്ഞുങ്ങളുടെ കരച്ചിൽ … Continue reading അമ്മപ്പൊന്മാൻ ചത്തു; പൊത്തിൽ കുടുങ്ങിയ കുഞ്ഞുങ്ങൾക്ക് രക്ഷകരായി അഗ്നിശമന സേന