തൃശൂരിൽ പെരുന്നാൾ ആഘോഷത്തിനിടെ ഗുണ്ട് പൊട്ടിത്തെറിച്ചു; ഒരാൾക്ക് ദാരുണാന്ത്യം
മാള തെക്കൻ താണിശ്ശേരി സെന്റ് സേവിയെഴ്‌സ് പള്ളിയിലാണ് സംഭവം തൃശ്ശൂർ: തൃശൂരിൽ ഗുണ്ട് പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. മാള തെക്കൻ താണിശ്ശേരി സെന്റ് സേവിയെഴ്‌സ് പള്ളിയിലാണ് സംഭവം. താണിശ്ശേരി സ്വദേശി പറേക്കാടൻ വീട്ടിൽ ഫ്രാൻസിസ് (54) ആണ് മരിച്ചത്.(fire cracker explodes in Thrissur; one died) പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് പടക്കം പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഗുണ്ട് പൊട്ടിത്തെറിച്ച് ഫ്രാൻസിസിന് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ ഫ്രാൻസിസിനെ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed