ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീ; സംഭവം കൊയിലാണ്ടിയിൽ

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ അടിയിൽ തീപിടിച്ചു. കണ്ണൂർ – ഷൊർണൂർ പാസഞ്ചർ ട്രെയിനിലാണ് തീ കണ്ടെത്തിയത്. ഇന്ന് വൈകീട്ട് 6.50 ഓടെയാണ് സംഭവം. ട്രെയിൻ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ട്രെയിനിന്റെ അടിഭാഗത്തായിരുന്നു തീ പിടിച്ചിരുന്നത്. റെയിൽവേ ജീവനക്കാരുടെ സമയോചിത ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്. തീയണച്ച ശേഷം അര മണിക്കൂർ വൈകിയാണ് ട്രെയിൻ ഓട്ടം തുടർന്നത്. ബ്രേക്ക് ബെൻഡിങ് മൂലമാണ് തീ ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. ഇനിയും കാത്തിരിക്കണം; മൂന്നാം വന്ദേ … Continue reading ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ തീ; സംഭവം കൊയിലാണ്ടിയിൽ