ആക്രിലോറി പൊളിക്കുന്നതിനിടെ തീപിടിച്ചു; ഓടി രക്ഷപെട്ട് പ്രദേശവാസികൾ; സംഭവം തൊടുപുഴയിൽ

ആക്രിലോറി പൊളിക്കുന്നതിനിടെ തീപിടിച്ചു ; ഓടി രക്ഷപെട്ട് പ്രദേശവാസികൾ തൊടുപുഴയ്ക്ക് സമാപം കാഞ്ഞാറിൽ പൊളിക്കുന്നതിനിടെ ആക്രി വാഹനത്തിന് തീ പിടിച്ചതിനെ തുടർന്ന് പരിഭ്രാന്തരായ നാട്ടുകാരും തൊഴിലാളികളും ഓടി രക്ഷപെട്ടു. ഉടൻ തന്നെ അഗ്‌നിരക്ഷാ സേനയെത്തി തീയണച്ചതിനാൽ നാശമുണ്ടായില്ല. കാഞ്ഞാർ കുരിശു പള്ളിക്ക് സമീപം വെള്ളിയാഴ്ച മൂന്നു മണിയോടെയാണ് സംഭവം. പഴയ ലാറ്റക്‌സ് ലോറിയുടെ ടാങ്ക് മെഷീൻ ഉപയോഗിച്ച് മുറിക്കുന്നതിനിടെ അതിനുള്ളിൽ ഉണങ്ങിയിരുന്ന ലാറ്റക്‌സിന് തീ പിടിച്ചു. തീ ഉയർന്നതോടെ പണി ചെയ്തു കൊണ്ടിരുന്ന അതിഥി തൊഴിലാളികൾ വാഹനത്തിൽ … Continue reading ആക്രിലോറി പൊളിക്കുന്നതിനിടെ തീപിടിച്ചു; ഓടി രക്ഷപെട്ട് പ്രദേശവാസികൾ; സംഭവം തൊടുപുഴയിൽ