ന്യൂഡല്‍ഹി: ഡല്‍ഹി എയിംസിലെ അത്യാഹിത വിഭാഗത്തിന് സമീപമുള്ള എന്‍ഡോസ്‌കോപ്പി മുറിയില്‍ തീപിടിത്തം. എട്ട് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായമില്ല. രാവിലെ 11.54നാണ് തീപിടിത്തമുണ്ടായത്. എല്ലാ രോഗികളെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.
തീപിടിത്തത്തെ തുടര്‍ന്ന് അത്യാഹിത വിഭാഗം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അടച്ചിട്ടതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയില്‍ വരുന്ന രോഗികളോട് സഫ്ദര്‍ജങ് ആശുപത്രിയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു.