ഗുരുവായൂർ ക്ഷേത്രത്തിനകത്തെ ഭണ്ഡാരത്തിന് തീപിടിച്ചു; നോട്ടുകൾ കത്തിനശിച്ചു

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിനകത്തെ ഭണ്ഡാരത്തിന് തീപിടിച്ച് നോട്ടുകൾ കത്തിനശിച്ചു. ശ്രീകോവിലിന് സമീപത്തെ ഒന്നാം നമ്പർ പ്രധാന ഭണ്ഡാരത്തിന് മുകളിൽ വെൽഡ് ചെയ്യുന്നതിനിടെ തീപ്പൊരി അകത്ത് വീണതോടെയാണ് നോട്ടുകൾ കത്തിനശിച്ചത്. ഭണ്ഡാരത്തിനകത്ത് നിന്നു പുക വരുന്നതു കണ്ട് ജീവനക്കാർ ഉടൻ വെള്ളമൊഴിച്ച് തീയണക്കുകയായിരുന്നു. ഭണ്ഡാരം തുറന്ന് മുഴുവൻ നോട്ടുകളും 130 കുട്ടകങ്ങളിലാക്കി സുരക്ഷിത മുറിയിലേക്ക് മാറ്റി. നനഞ്ഞ നോട്ടുകൾ ഉണക്കുന്നതിനുള്ള സംവിധാനം ഉപയോഗിച്ചു. ബാങ്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നഷ്ടം കണക്കാക്കും. ക്ഷേത്ര ശ്രീകോവിലിനു സമീപത്തുള്ള ഈ ഒരൊറ്റ ഭണ്ഡാരത്തിൽ … Continue reading ഗുരുവായൂർ ക്ഷേത്രത്തിനകത്തെ ഭണ്ഡാരത്തിന് തീപിടിച്ചു; നോട്ടുകൾ കത്തിനശിച്ചു