ഐസ്‌ക്രീമില്‍ വിരൽ കണ്ടെത്തിയ സംഭവം; ഉടമയെ തിരിച്ചറിഞ്ഞു

മുംബൈ: ഐസ്‌ക്രീമില്‍ നിന്ന് കിട്ടിയ വിരലിന്റെ ഭാഗം ഐസ്‌ക്രീം ഫാക്ടറിയിലെ ജീവനക്കാരന്റേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞതായി പൊലീസ്. പൂനെയിലെ ഇന്ദാപൂരിലെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് വിരലിന്റെ ഉടമയെ തിരിച്ചറിഞ്ഞത്. ഐസ്‌ക്രീമില്‍ നിന്ന് കണ്ടെത്തിയ വിരല്‍ ഐസ്‌ക്രീം ഫാക്ടറി ജീവനക്കാരനായ ഓംകാര്‍ പോര്‍ട്ടയുടേത് ആണെന്ന് പൊലീസ് വ്യക്തമാക്കി.(Finger in ice cream DNA result) പൂനെയിലെ ഫാക്ടറിയില്‍ നിന്ന് ഐസ്‌ക്രീം നിറയ്ക്കുന്നതിനിടെ ജീവനക്കാരന്റെ കൈവിരലിന് മുറിവേറ്റിരുന്നു. ഇതോടയാണ് വിരല്‍ ഫാക്ടറി ജീവനക്കാരന്റേതാകാം എന്ന നിഗമനത്തിൽ പൊലീസ് എത്തിയത്. … Continue reading ഐസ്‌ക്രീമില്‍ വിരൽ കണ്ടെത്തിയ സംഭവം; ഉടമയെ തിരിച്ചറിഞ്ഞു