കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; മലയാളം മിഷൻ ഭാഷാ പുരസ്കാരങ്ങൾക്ക് ക്യാഷ് അവാർഡ് നൽകിയില്ല

തിരുവനന്തപുരം: മലയാളം മിഷ​ന്റെ സാമ്പത്തിക സ്ഥിതി പരിതാപകരമെന്ന് റിപ്പോർട്ട്. ഇത്തവണത്തെ ഭാഷാ പുരസ്കാരങ്ങൾ സമ്മാനിച്ചത് കാഷ് പ്രൈസ് ഇല്ലാതെയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ഗ്രാന്റ് കുറഞ്ഞതും പഠനകേന്ദ്രങ്ങൾക്കുള്ള സഹായ ധനം കുടിശ്ശികയുള്ളതുമാണ് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതെന്നാണ് വിവരം. ഒരു ലക്ഷം, 25000 എന്നിങ്ങനെ ക്യാഷ് അവാർഡ് കൊടുക്കേണ്ട പുരസ്കാരങ്ങളാണ് പ്രശസ്തിപത്രവും ഫലകവുമായി മാത്രമാക്കി ചുരുക്കിയത്. ഏറ്റവും മികച്ച ചാപ്റ്ററിനുള്ള കണിക്കൊന്ന പുരസ്കാരത്തിനൊപ്പം ഒരു ലക്ഷം രൂപയാണ് നൽകേണ്ടിയിരുന്നത്. എന്നാൽ, പുരസ്കാരത്തിന് അർഹത നേടിയ തമിഴ്‌നാട് ചാപ്റ്ററിന് … Continue reading കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; മലയാളം മിഷൻ ഭാഷാ പുരസ്കാരങ്ങൾക്ക് ക്യാഷ് അവാർഡ് നൽകിയില്ല