പിതൃസഹോദരന്റെ ആത്മഹത്യ മനോവിഷമത്തിലാക്കി; സ്കൂൾ വിട്ട് വന്ന 5-ാം ക്ലാസുകാരൻ തൂങ്ങിമരിച്ച നിലയിൽ

ആലപ്പുഴ: അഞ്ചാം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ ഹരിപ്പാട് ആണ് സംഭവം. മണ്ണാറശാല യുപി സ്‌കൂളിലെ വിദ്യാർത്ഥി ശ്രീശബരി(10)യാണ് മരിച്ചത്. വീട്ടിലെ ശുചിമുറിയിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂൾ വിട്ട് വന്നശേഷം ശുചിമുറിയിൽ കയറിയതാണ് കുട്ടി. എന്നാൽ ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്ന് മുത്തശ്ശൻ വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവ സമയത്ത് വീട്ടില്‍ മുത്തശ്ശനും മുത്തശ്ശിയും മാത്രമാണ് ഉണ്ടായിരുന്നത്. അച്ഛനും അമ്മയും … Continue reading പിതൃസഹോദരന്റെ ആത്മഹത്യ മനോവിഷമത്തിലാക്കി; സ്കൂൾ വിട്ട് വന്ന 5-ാം ക്ലാസുകാരൻ തൂങ്ങിമരിച്ച നിലയിൽ